Uncategorized

കേരളത്തിൽ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം; നാളെയും മറ്റന്നാളും പരശുറാം എക്സ്പ്രസ് തിരുവനന്തപുരം വരെ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സര്‍വീസുകളിൽ നിയന്ത്രണം. തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വിവിധ ട്രെയിനുകൾക്ക് ഭാഗികമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചില ട്രെയിൻ സര്‍വീസുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റ് ചിലത് വഴി തിരിച്ചുവിടുകയും ചെയ്യുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.മംഗളൂരുവിൽ നിന്നും കന്യാകുമാരി വരെ പോകുന്ന പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം ബാധകമാകും. നാളെയും മറ്റന്നാളും (ജൂലൈ 6,7) പരശുറാം എക്സ്പ്രസ് തിരുവനന്തപുരം വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. ഷൊര്‍ണൂര്‍ ജംഗ്ഷൻ – തൃശൂര്‍ പാസഞ്ചറിന്റെ (56605) ജൂലൈ 19, 28 എന്നീ ദിവസങ്ങളിലെ സര്‍വീസ് പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ജൂലൈ 9നുള്ള തിരുച്ചിറപ്പള്ളി – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് വള്ളിയൂരിനും തിരുവനന്തപുരത്തിനുമിടയിൽ സര്‍വീസ് നടത്തില്ല. ഇതിന് പുറമെ ജൂലൈ 25നുള്ള എംജിആര്‍ ചെന്നൈ സെന്‍ട്രൽ – തിരുവനന്തപുരം സെന്‍ട്രൽ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെ (12695) സര്‍വീസ് കോട്ടയത്ത് അവസാനിക്കും.

12696 തിരുവനന്തപുരം സെൻട്രൽ – എംജിആർ ചെന്നൈ സൂപ്പർഫാസ്റ്റ് 26ന് കോട്ടയത്ത് നിന്നാണ് സര്‍വീസ് ആരംഭിക്കുക. ജൂലൈ 29ന് തൃശൂർ – കണ്ണൂർ എക്സ്പ്രസ് (16609 ) ഷൊര്‍ണൂരിൽ നിന്നാണ് പുറപ്പെടുക. ജൂലൈ 7, 8 തീയതികളിൽ കന്യാകുമാരി – മംഗളൂരു പരശുറാം എക്സ്പ്രസ് (16650) തിരുവനന്തപുരത്ത് നിന്നാണ് സര്‍വീസ് ആരംഭിക്കുക. ജൂലൈ 19നുള്ള എറണാകുളം ജംഗ്ഷൻ – ഹസ്രത് നിസാമുദ്ദീൻ എക്സ്പ്രസിന്റെ (12645) സമയക്രമത്തിൽ മാറ്റം വന്നിട്ടുണ്ട്. വൈകീട്ട് 19.10ന് പകരം 20.50നാണ് ട്രെയിൻ യാത്ര തിരിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button