Uncategorized

ബാറ്ററി ഡീലേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍;ജനറല്‍ബോഡി യോഗവും ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനവും നടത്തി

ഇരിട്ടി: ബാറ്ററി ഡീലേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി മേഖലാ ജനറല്‍ബോഡി യോഗവും ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനവും നടന്നു. ഇരിട്ടി വ്യാപാര ഭവനില്‍ വച്ച് നടന്ന ചടങ്ങിൽ ഇരിട്ടി മേഖലാ പ്രസിഡണ്ട് കെ ആർ രതീഷ് അധ്യക്ഷത വഹിക്കുകയും ജില്ലാ പ്രസിഡന്റ് ഇ കെ അജിത് കുമാർ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഇരിട്ടി മേഖലാ സെക്രട്ടറി ഷിബു അബ്രഹാം, കണ്ണൂർ ജില്ലാ സെക്രട്ടറി പി സന്തോഷ്,കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് കുമാർ ഇരിട്ടി മേഖല ട്രഷറർ സിനോജ് അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button