Uncategorized

ആശ്വാസം വേണ്ട, കുതിച്ച് സ്വർണവില; ഒരു പവന് ഇന്ന് എത്ര രൂപ നൽകണം?

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ 440 രൂപ പവന് കുറഞ്ഞിരുന്നു. ഇന്ന് 80 രൂപയാണ് പവന് കൂടിയത്. ഒരു പവൻ (8 ​ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 72,480 രൂപയാണ്.
തുടർച്ചയായ മൂന്ന് ദിവസങ്ങളിലെ സ്വർണവില വർദ്ധനവിന് ശേഷമാണ് ഇന്നലെ സ്വർണവില കുറഞ്ഞത്. മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് 1520 രൂപയാണ് വർദ്ധിച്ചത്. ഇതിന് ഒരാശ്വാസമെന്ന നിലയിൽ ഇന്നലെ 440 രൂപ കുറഞ്ഞു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 10 രൂപ ഉയർന്നു. ഇന്നത്തെ വില 9060 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 5 രൂപ ഉയർന്നു. ഇന്നത്തെ വപണി വില 7430 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 116 രൂപയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button