Uncategorized

വയനാട് പുനരധിവാസം; നിര്‍മാണ പുരോഗതി വിലയിരുത്തി മന്ത്രി കെ രാജൻ, വീടുകള്‍ ഡിസംബറിൽ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപനം

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണ പുരോഗതി റവന്യു മന്ത്രി കെ രാജൻ വിലയിരുത്തി. ടൗൺഷിപ്പിലെ വീടുകൾ ഡിസംബർ മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. സന്നദ്ധ സംഘടനകൾ വീടുകൾ നിർമ്മിക്കുന്നത് ചതുപ്പ് നിലയങ്ങളിൽ ആണെങ്കിൽ അംഗീകാരം തരാൻ കഴിയില്ല. വീട് നിർമിക്കാൻ സ്ഥലം നൽകാമെന്ന് ഒരു സംഘടനയോടും സർക്കാർ പറഞ്ഞിട്ടില്ലെന്നും മന്ത്രി കെ രാജൻ പറഞ്ഞു. ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് വൈകാതെ പുറത്തിറങ്ങും. തൊഴിലാളികൾക്ക് സഹായം നൽകുന്നതിൽ അനുഭാവപൂർണ്ണമായ നടപടിയെടുക്കുമെന്നും മന്ത്രി കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button