Uncategorized
ആശുപത്രി ഡയറക്ടറെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തി ഇസ്രയേൽ; എഫ്-16 മിസൈൽ പിതാവിന്‍റെ മുറിയെ ലക്ഷ്യമിട്ടെത്തിയെന്ന് മകൾ

ഗാസ: ഗാസയിലെ ഇന്തോനേഷ്യൻ ആശുപത്രി ഡയറക്ടറെ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തി. ഡോ. മർവാൻ സുൽത്താനും അദ്ദേഹത്തിന്റെ നിരവധി കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആതുര സേവന രംഗത്ത് ദീർഘകാലമായി തുടരുന്ന ഡോക്ടറെ കൊലപ്പെടുത്തിയത് പൊറുക്കാനാവാത്ത കുറ്റകൃത്യമാണെന്ന് മന്ത്രാലയം പ്രതികരിച്ചു.




