Uncategorized

590000 കിലോമീറ്റര്‍ അകലെനിന്ന് നോക്കുമ്പോള്‍ ഭൂമി ഇങ്ങനെയാണ്! അതിശയ ചിത്രവുമായി ചൈനയുടെ ടിയാൻവെൻ-2 പേടകം

സെച്‌വാന്‍: ഭൂമിയുടെയും ചന്ദ്രന്‍റെയും അതിശയിപ്പിക്കുന്ന ചിത്രങ്ങൾ പകർത്തി ചൈനയുടെ ടിയാൻവെൻ 2 (Tianwen 2) ബഹിരാകാശ പേടകം. ഈ ചിത്രങ്ങൾ ചൈന നാഷണൽ സ്‌പേസ് അഡ്‍മിനിസ്ട്രേഷൻ (CNSA) പുറത്തുവിട്ടതായി ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഷിന്‍വ റിപ്പോർട്ട് ചെയ്യുന്നു. ഭൂമിയിൽ നിന്ന് ഏകദേശം 590,000 കിലോമീറ്റർ അകലെ വച്ച് ബഹിരാകാശ പേടകം പകർത്തിയ അതിശയകരമായ ചിത്രങ്ങളാണ് ബഹിരാകാശ ഏജൻസി പുറത്തുവിട്ടത്. ഭൂമിയെയും ഉപഗ്രഹമായ ചന്ദ്രനെയും ബഹിരാകാശത്തിന്‍റെ വിശാലമായ ഇരുട്ടിൽ മനോഹരമായി ചിത്രീകരിക്കുന്ന ചിത്രങ്ങളാണ് ഇവ.

മെയ് 29ന് സെച്‌വാനിലെ ജിചാംഗ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ലോംഗ് മാർച്ച്-3ബി റോക്കറ്റ് ഉപയോഗിച്ചാണ് ടിയാൻവെൻ 2 പേടകം ചൈന വിക്ഷേപിച്ചത്. ഒരു ദിവസത്തിന് ശേഷം മെയ് 30ന് പേടകത്തിലെ നാരോ-ഫീൽഡ്-ഓഫ്-വ്യൂ നാവിഗേഷൻ സെൻസർ ചന്ദ്രന്‍റെയും ചിത്രങ്ങൾ പകർത്തുകയായിരുന്നു. പേടകത്തിന്‍റെ ഓറിയന്‍റേഷൻ നിലനിർത്താനും കൃത്യമായ സെൽഫ് നാവിഗേഷന് സഹായിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത ഉപകരണമാണ് നാരോ-ഫീൽഡ്-ഓഫ്-വ്യൂ നാവിഗേഷൻ സെൻസർ. ടിയാൻവെൻ-2 നെ ബഹിരാകാശത്തിലൂടെ നയിക്കുന്നതിൽ ഈ ക്യാമറ നിർണായക പങ്ക് വഹിക്കുന്നു. ഇത് ദീർഘയാത്രയിൽ സ്ഥിരത നിലനിർത്തിക്കൊണ്ട് ഭൂനിയന്ത്രണത്തിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കാൻ പേടകത്തെ സഹായിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button