Uncategorized

അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കാല് തല്ലി ഒടിച്ചത് മറക്കരുത്, അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പുമായി വടകര നഗരസഭ മുൻ ചെയർമാൻ

കണ്ണൂര്‍: അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കാല് തല്ലി ഒടിച്ച ചരിത്രം ഉദ്യോഗസ്ഥരെ ഓർമിപ്പിച്ച് വടകര നഗരസഭ മുൻ ചെയർമാൻ. നഗരസഭയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കാണ് സിപിഎം നേതാവ് കൂടിയായ കെ ശ്രീധരന്‍റെ മുന്നറിയിപ്പ്. സിപിഐഎം ഭരിക്കുന്ന നഗരസഭയുടെ ഓഫീസ് ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെ നടത്തിയ ആശംസ പ്രസംഗത്തിലാണ് പ്രസ്താവന. ‘അഴിമതി നടത്തുന്ന ഉദ്യോഗസ്ഥർ നഗരസഭയിൽ ഉണ്ട് ’കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന്‍റെ കാലടിച്ച് തകർത്ത പാരമ്പര്യം വടകരക്കാർക്ക് ഉണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി. നഗരസഭ ചെയർപേഴ്സൺ ഉൾപ്പെടെ വേദിയിലിരിക്കേയാണ് വിമർശനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button