Uncategorized

പേ വിഷബാധ പ്രതിരോധം: ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ശാന്തിഗിരി: സംസ്ഥാന ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പേ വിഷബാധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോളിത്തട്ട് ഗവ. എൽ.പി. സ്കൂളിൽ ബോധവത്ക്കരണ ക്ലാസ് നടത്തി. ജൂൺ 30-ന് നടന്ന പരിപാടിയിൽ കേളകം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിനു പി എൻ ക്ലാസിന് നേതൃത്വം നൽകി.

പേവിഷം എങ്ങിനെയാണ് പകരുന്നത്? പേവിഷബാധയേറ്റാൽ ചെയ്യേണ്ട മുൻകരുതലുകൾ, അനുബന്ധചികിത്സ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രീകരിച്ച ക്ലാസ് ശ്രദ്ധേയമായി. കുട്ടികളും അധ്യാപകരും ഒരുപോലെ പങ്കെടുത്ത പരിപാടി പുതിയ അനുഭവമായിരുന്നു.

സ്കൂൾ ഹെഡ്മിസ്ട്രസ് ജെസി ടീച്ചർ അധ്യക്ഷത വഹിച്ചു പരിപാടിയിൽ രജിത ടീച്ചർ സ്വാഗതവും ഫിലോമിന ടീച്ചർ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button