Uncategorized
എം.ജി.എം ശാലേം ഇംഗ്ലീഷ് സ്കൂളിൽ ഡോക്ടർസ് ഡേ ആഘോഷിച്ചു

കേളകം: എം.ജി.എം ശാലേം ഇംഗ്ലീഷ് സ്കൂളിൽ ഡോക്ടർസ് ഡേ ആഘോഷിച്ചു.
ജൂലൈ 1 ദേശീയ ഡോക്ടർസ് ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടി വി ജോണി മുഖ്യ സന്ദേശം നൽകി. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ സ്ഥലത്തെ വിവിധ ഹോസ്പിറ്റലുകൾ സന്ദർശിച്ച് ഡോക്ടർമാരെ പൂച്ചെണ്ടും ഗിഫ്റ്റും നൽകി ആദരിച്ചു. അധ്യാപകരായ സുജന, ആൻസി തുടങ്ങിയവർ നേതൃത്വം നൽകി.




