Uncategorized
കൂത്തുപറമ്പ് മാങ്ങാട്ടിടത്ത് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കൂത്തുപറമ്പ്: കൂത്തുപറമ്പ് മാങ്ങാട്ടിടത്ത് പോലീസ് നടത്തിയ പരിശോധനയിൽ 6 സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പ വേങ്ങാട് റോഡിൽ ഓയിൽ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ബോംബുകൾ.




