Uncategorized

കേളകം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും നടത്തി

കേളകം: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും നടത്തി. കേളകം കൃഷിഭവനിൽ വെച്ച്* സംഘടിപ്പിച്ച പരിപാടി കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉൽഘാടനം നടത്തി.ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടോമി പുളിക്കക്കണ്ടത്തിൽ, സജീവൻ പാലുമ്മി, മനോഹരൻ മരാടി, വാർഡ് മെമ്പർ ഷിജി സുരേന്ദ്രൻ,കൃഷി ഓഫീസർ എം.ജിഷ മോൾ, കൃഷി അസിസ്റ്റന്റ് മാരായ വി. സിന്ധു, അഷറഫ് വലിയ പീടികയിൽ, കർഷക പ്രതിനിധി സി.ആർ. മോഹനൻ എന്നിവർ സംസാരിച്ചു.കർഷക സഭയിൽസൗജന്യ പച്ചക്കറി വിത്ത് പാക്കറ്റ് വിതരണം നടത്തി.

കർഷകർക്ക് നടീൽവസ്തു‌ക്കൾ വിപണനം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നു. വിള ഇൻഷുറൻസ് ക്യാമ്പയിൻ (പ്രധാന മന്ത്രി വിള ഇൻഷുറൻസ് പദ്ധതി, സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി)

കാർഷിക ലോൺ, കിസാൻ ക്രെഡിറ്റ് കാർഡ് സംബന്ധിച്ച കർഷകരുടെ സംശയ നിവാരണത്തിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥൻ നയിക്കുന്ന ബോധവത്കരണ പരിപാടിയും നടത്തി.

വിവിധ ഇനം ഹൈബ്രിഡ് തൈകൾ,ഔഷധ സസ്യ ങ്ങൾ, കൂൺ ഉത്പന്നങ്ങൾ മറ്റു നടീൽ വസ്തുക്കൾ, ജൈവ, ജീവാണു വളങ്ങൾ, കീടനാശിനികൾ എന്നിവയുടെ വില്പന യും പ്രദർശനവും ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button