മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി
നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാർത്ഥികൾ ഇനി പഠിക്കും. രണ്ടാം വർഷ ചരിത്ര ബിരുദവിദ്യാർത്ഥികൾ പഠിക്കുന്ന മേജർ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂർവ വിദ്യാർത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോർഡ് ഓഫ് സ്റ്റഡീസ് ഇതിന് അംഗീകാരം നൽകിയിട്ടുണ്ട്. മമ്മൂട്ടിയെ കൂടാതെ എറണാകുളം മഹാരാജാസ് കോളജ് പൂർവ വിദ്യാർത്ഥിയുമായ ദാക്ഷായണി വേലായുധൻ്റെ ജീവിതവും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബി എ ഓണേഴ്സ് ചരിത്ര വിദ്യാർത്ഥികളുടെ സിലബസിലാണ് ദാക്ഷായണി വേലായുധന്റെ്റെ ജീവിതവും പഠന വിഷയമായി ഉൾപ്പെടുത്തിയത്. ഇവരെ കൂടാതെ, വനിതകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും പ്രയത്നിച്ച തപസ്വിനിയമ്മ, കേരളത്തിൽ മുസ്ലിം സമുദായത്തിൽ നിന്നുള്ള ആദ്യ വനിത വക്കീൽ ഫാത്തിമ റഹ്മാൻ, മഹാരാജാസ് കോളജിലെ ആദ്യ പിന്നാക്കക്കാരനായ പ്രിൻസിപ്പൽ പ്രൊഫ. പി എസ് വേലായുധൻ എന്നിവരെയും സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.




