Uncategorized
പനിയും ഛർദിയും; ഇരിട്ടിയിൽ 4 വയസ്സുകാരൻ മരിച്ചു, സഹോദരങ്ങൾ ആശുപത്രിയിൽ

ഇരിട്ടി: ശക്തമായ പനിയും ഛർദ്ദിയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സഹോദര ങ്ങളിൽ ഒരാൾ മരിച്ചു. മറ്റ് രണ്ട് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. നജ്മത്തിൻ്റെയും ഷെഫിറിൻ്റെയും ഇളയ മകൻ മുഹമ്മദ് സബാഹ് (4) ആണ് കണ്ണുരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സബാഹിൻ്റെ സഹോദരങ്ങളായ സൻഹ ഫാത്തിമ (10), സൽമാൻ ഫാരിസ് (6) എന്നിവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രി യിൽ ചികിത്സയിലാണ്.




