Uncategorized

പ്രവാസികളുടെ ശ്രദ്ധക്ക്; നാളെ മുതൽ രാജ്യം വിടണമെങ്കിൽ എക്സിറ്റ് പെർമിറ്റ് നിർബന്ധം, അറിയിച്ച് കുവൈത്ത് അധികൃതർ

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് രാജ്യം വിടുന്നതിന് തൊഴിലുടമകളിൽ നിന്ന് എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കി. ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന സർക്കുലർ ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് പുറത്തിറക്കിയിട്ടുണ്ട്.

സർക്കുലർ പുറത്തിറക്കിയ ജൂൺ 12 മുതൽ ഇന്നലെ വരെ ഏകദേശം 21,900 എക്സിറ്റ് പെർമിറ്റുകൾ വിതരണം ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. അഷൽ പ്ലാറ്റ്ഫോം വഴിയോ സഹേൽ ആപ്ലിക്കേഷൻ വഴിയോ ഉള്ള ഓട്ടോമേറ്റഡ് സംവിധാനങ്ങളിലൂടെയാണ് പെർമിറ്റുകൾ നൽകിയത്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഈ സംഖ്യ ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button