Uncategorized
9 വർഷത്തിനിടെ കേരളത്തിൽ ഗർഭഛിദ്രത്തിൽ 76 ശതമാനം വർധനവ്, ഏറിയ പങ്കും നടക്കുന്നത് സ്വകാര്യ ആശുപത്രികളിലെന്ന് കണക്ക്

തിരുവനന്തപുരം: കഴിഞ്ഞ 9 വർഷത്തിനിടെ കേരളത്തിൽ ഗർഭഛിദ്രത്തിന് വിധേയരാകുന്നവരിൽ വലിയ വർധനവെന്ന് റിപ്പോർട്ട്. 76 ശതമാനം വർധനവാണ് കേരളത്തിൽ ശർഭഛിദ്രത്തിന് വിധേയരാകുന്നവരിൽ വന്നിരിക്കുന്നതെന്നാണ് ഹെൽത്ത് മാനേജ്മെന്റ് ഇൻഫോർമേഷൻ സിസ്റ്റത്തെ ആസ്പദമാക്കി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. 2023-24 വർഷത്തിൽ കേരളത്തിൽ 30037 ഗർഭഛിദ്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2014-15 വർഷത്തിൽ ഇത് 17025 ആയിരുന്നു. 2023-24 വർഷം സംസ്ഥാനത്തെ വിവിധ സ്വകാര്യ ആശുപത്രികളിലായി 21282 ഗർഭഛിദ്രമാണ് നടന്നിട്ടുള്ളത്. സർക്കാർ ആശുപത്രികളിൽ 8755 ഗർഭഛിദ്രമാണ് നടന്നിട്ടുള്ളത്. സ്വകാര്യ ആശുപത്രികളെ ആളുകൾ കൂടുതലായി ആശ്രയിക്കുന്നതിന്റ സൂചനയാണ് ഇതെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.




