Uncategorized

‘അല്‍പ വസ്ത്രം എന്ന പ്രയോഗം തന്നെ അടിസ്ഥാനരഹിതം; സ്‌കൂളുകളില്‍ പഠിപ്പിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല’; എ എ റഹിം

കുട്ടികള്‍ സൂംബ ഡാന്‍സ് കളിക്കട്ടെയെന്നും എതിര്‍ക്കുന്നവരും വൈകാതെ ഈ താളത്തിനൊത്ത് നൃത്തം ചെയ്യുമെന്നും എ എ റഹിം എം പി.
നൃത്തസംവിധായകനും എയറോബിക്‌സ് പരിശീലകനുമായ കൊളംബിയക്കാരന്‍ ആല്‍ബര്‍ട്ടോ ‘ബെറ്റോ’ പെരസ് യാദൃശ്ചികമായി കണ്ടുപിടിച്ച ഒരു വ്യായാമ മുറയാണ് സൂംബയെന്നും ഒരു സാധാരണ വ്യായാമം എന്നതിലുപരി, മാനസിക പിരിമുറുക്കം കുറയ്ക്കാനും നിരവധി ആരോഗ്യ പ്രശ്‌നങ്ങളെ നേരിടാനും സൂംബ ഡാന്‍സ് ഫലപ്രദമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘അല്‍പ വസ്ത്രം’ എന്ന പ്രയോഗം തന്നെ അടിസ്ഥാനരഹിതമാണ്. എനിക്കറിയാവുന്ന ധാരാളം ആളുകള്‍ ഒറ്റയ്ക്കും കുടുംബമായും ഈ വ്യായാമരീതി പിന്തുടരുന്നുണ്ട്. ഇത് നമ്മുടെ സ്‌കൂളുകളില്‍ പഠിപ്പിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല. സര്‍ക്കാര്‍ ആരുടെയും മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കുന്നില്ല. ലഹരിക്കെതിരായുള്ള ക്യാംപെയിന്റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പ് സൂംബയെ മുന്നോട്ട് വെച്ചത്. ആധുനികതയെ ഭയക്കുന്നവര്‍ക്ക് മാറിനില്‍ക്കാം – അദ്ദേഹം കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button