Uncategorized

‘കുട്ടികൾ വസ്ത്രം ധരിക്കാതെ അല്ല സൂംബ ഡാൻസ് ചെയ്യുന്നത്’; ഹുസൈൻ മടവൂരിന് മറുപടിയുമായി മന്ത്രി ആർ ബിന്ദു

സൂംബ വിവാദത്തിൽ ഹുസൈൻ മടവൂരിന് മറുപടിയുമായി മന്ത്രി ആർ ബിന്ദു. വസ്ത്രം ധരിക്കാതെ അല്ല കുട്ടികൾ സൂംബാ ഡാൻസ് ചെയ്യുന്നത്. യൂണിഫോം ധരിച്ചാണ് കുട്ടികൾ ഡാൻസ് ചെയ്യുന്നത്. ഡാൻസ് വസ്ത്രം ധരിക്കാതെയാണ് ചെയ്യുന്നതെന്നത് തെറ്റായ ചിന്താഗതി.ധാരാളം രാജ്യങ്ങളിൽ ആരോഗ്യപരമായ വികാസം ഉറപ്പുവരുത്തുന്നതിനും മാനസിക സ്വാസ്തി ഉറപ്പാക്കുന്നതിനും കൂട്ടായിട്ടുള്ള എക്സൈസുകളും ഏറോബിക്സ് പോലുള്ള കാര്യങ്ങളും സാർവത്രികമായിട്ടുണ്ട്.

നെഗറ്റീവായി കാണുന്നത് കഷ്ടമാണ്. പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ച് നിൽക്കരുത് എന്ന് പറയുന്നത് ഈ കാലത്തിന് നിരക്കാത്തത്. സർക്കാർ നിലപാടിൽ മാറ്റമില്ലെന്നും മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.പത്തൊമ്പതാം നൂറ്റാണ്ടിലില്ല ജീവിക്കുന്നതെന്ന മന്ത്രി ആർ ബിന്ദുവിന്റെ പ്രസ്താവനയെ പരിഹസിച്ച് കെഎൻഎം നേതാവ് ഹുസൈൻ മടവൂർ നേരത്തെ രം​ഗത്തെത്തിയിരുന്നു. 19-ാം നൂറ്റാണ്ടിനും കുറേക്കൂടി പിന്നിലേക്ക് പോയാൽ വസ്ത്രങ്ങളില്ലായിരുന്നുവെന്നും ആ നിലയിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഹുസൈൻ മടവൂർ പറഞ്ഞു.

സ്കൂളുകളിൽ സൂംബ പരിശീലനം വേണമെന്ന നിർദേശം ശാസ്ത്രീയ അടിത്തറ ഇല്ലാത്തതാണെന്നും സംസ്കാരത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.സ്കൂൾ പാഠ്യപദ്ധതിയിൽ സൂംബ ഉൾപ്പെടുത്താനുള്ള ആലോചന സർക്കാർ ഉപേക്ഷിക്കേണ്ടിവരുമെന്നും ഇല്ലെങ്കിൽ അതിനോട് എതിർപ്പുള്ളവർ സ്കൂൾ മാറുന്ന കാര്യം ആലോചിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ സ്കൂളുകളില്‍ സൂംബാ നൃത്തം അനുവദിക്കില്ലെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button