Uncategorized

കൊച്ചിയിലെ റേഞ്ച് റോവർ അപകടം: നിർണായക കണ്ടെത്തലുമായി എംവിഡി; അപകടത്തിന് കാരണം മാനുഷിക പിഴവ്!

കൊച്ചി: കൊച്ചിയിൽ ഷോറൂമിലേക്ക് ഇറക്കുന്നതിനിടെ ആഡംബര റെയിഞ്ച് റോവർ കാർ അപകടത്തിൽപ്പെട്ടത് മാനുഷിക പിഴവ് മൂലമെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ പ്രാഥമികാന്വേഷണ റിപ്പോർട്. വാഹനത്തിന് സാങ്കേതിക തകരാർ ഇല്ലായിരുന്നെന്നും ട്രെയിലറിൽ നിന്ന് വാഹനമിറക്കിയ സിഐടിയു തൊഴിലാളിയുടെ പരിചയക്കുറവാണ് മരണത്തിന് ഇടയാക്കിയതെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിഐ അസിം പ്രതികരിച്ചു. ഇത്തരം വാഹനങ്ങൾ ഇറക്കാൻ തൊഴിൽ പരിചയമുളളവരെ യൂണിയനുകൾ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വാഹന ഡീലർമാരും രംഗത്തെത്തി.
സാങ്കേതികത്തികവുള്ള ആഡംബര വാഹനമായ റേഞ്ച് റോവർ കാർ, ട്രെയിലറിൽ നിന്ന് പുറത്തേക്കിറക്കുമ്പോൾ പിന്നോട്ട് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ഷോറൂം ജീവനക്കാരനായ യുവാവാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ തങ്ങൾക്ക് പിഴവൊന്നും പറ്റിയിട്ടില്ലെന്ന് വാഹനമിറക്കിയ സിഐടിയു യൂണിയൻ അംഗങ്ങളായ ചുമട്ടുതൊഴിലാളികൾ നിലപാടെടുത്തിരുന്നു. ഇത് തള്ളുന്നതാണ് മോട്ടോർ വാഹന വകുപ്പിൻ്റെ കണ്ടെത്തൽ. ഷോറൂമിലേക്ക് എത്തിച്ചപ്പോക്ഷ വാഹനത്തിന് സാങ്കേതികത്തകരാർ ഒന്നും ഉണ്ടായിരുന്നില്ല. കാർ പുറകോട്ട് ഇറക്കിയപ്പോൾ വാഹനത്തിന്‍റെ റൈഡിങ് മോഡ് മാറ്റേണ്ടതായിരുന്നു. അങ്ങനെ ചെയ്യാതെ ആക്സിലേറ്ററിൽ കാലമർത്തിയപ്പോൾ വാഹനം നിയന്ത്രണത്തിൽ നിന്നില്ല. ഇതോടെയാണ് കാർ പിന്നോട്ട് പാഞ്ഞു കയറി അപകടമുണ്ടാക്കിയതെന്നാണ് കണ്ടെത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button