Uncategorized
വിട്ടുകൊടുക്കാനാകുമായിരുന്നില്ല! ആ സ്വപ്നസാഫല്യത്തിന് ഒരു വയസ്

ബാര്‍ബഡോസിലെ കെൻസിങ്ടണ്‍ ഓവലില്‍ നീലപരവതാനി വിരിക്കപ്പെടുകയാണ്…ഗ്യാലറിയില്‍ ഇമചിമ്മാതിരുന്ന കണ്ണുകള്‍ കൊതിച്ചതും ഹൃദയമിടിച്ചതും ഒരു നിമിഷത്തിനായിരുന്നു…അഹമ്മദബാദിലെ തീരാദുഖത്തിന് അറുതി തേടിയൊരു ജനത കാത്തിരിക്കുകയായിരുന്നു.
അവിടേക്ക് ഹെയ്റിച്ച് ക്ലാസനെന്ന മനുഷ്യന്റെ അപ്രതീക്ഷിതമായൊരു ഇന്നിങ്സ് പേമാരിപോലെ പെയ്തിറങ്ങുകയാണ്. പ്രതീക്ഷകള്‍ക്ക് മുകളില്‍, ആശകള്‍ക്ക് മുകളില്‍, സ്വപ്നങ്ങള്‍ക്ക് മുകളില്‍..അക്സര്‍ പട്ടേല്‍ തന്റെ അവസാന ഓവര്‍ എറിഞ്ഞ് തീരുമ്പോള്‍ ഡേവിഡ് മില്ലറിന്റെ മുഖത്ത് വല്ലാത്തൊരു ആവേശം, ക്ലാസെനൊരു പഞ്ച് മില്ലർ കൊടുത്തു.
നിരാശയായിരുന്നു. നിശബ്ദതയായിരുന്നു. പതിമൂവായിരത്തിലധികം കിലോമീറ്ററുകള്‍ക്കിപ്പുറം പലഹൃദയങ്ങളുടേയും മിടിപ്പ് വര്‍ധിക്കുകയായിരുന്നു.




