ഡോ ഹാരീസിൻ്റെ കുറിപ്പ് ആരോഗ്യവകുപ്പിനെ അപമാനിക്കാനെന്ന് ഡിഎംഇ; ‘പറഞ്ഞത് തെറ്റ്, ശസ്ത്രക്രിയ മാറ്റാൻ കാരണം സാങ്കേതിക പ്രശ്നം

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങിയെന്ന യൂറോളജി വിഭാഗം മേധാവിയുടെ ഫെയ്സ്ബുക് പോസ്റ്റിനെതിരെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥൻ. ഡോ.ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിട്ടുള്ളത് തെറ്റായ കാര്യങ്ങളാണ്. ഇന്നലെ നാല് ശസ്ത്രക്രിയ യൂറോളജി വിഭാഗത്തിൽ നടന്നു. ഒരെണ്ണം യന്ത്രത്തകരാർ മൂലമാണ് മാറ്റിയതെന്നും ഡിഎംഇ പറഞ്ഞു. ഡോ ഹാരിസിൻ്റെ ഫെയ്സ്ബുക് പോസ്റ്റുകൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിഎംഇ പറഞ്ഞത് ഇങ്ങനെ
‘ഇന്നലെ യൂറോളജി വിഭാഗത്തിൽ നാല് ശസ്ത്രക്രിയകൾ ഉണ്ടായിരുന്നു. മൂന്നെണ്ണം നടന്നിട്ടുണ്ട്. ഒരെണ്ണം നടന്നില്ല, സാങ്കേതിക പ്രശ്നമാണ് ശസ്ത്രക്രിയ മാറ്റാൻ കാരണം. അടിയന്തര ശസ്ത്രക്രിയയല്ല മാറ്റിവെച്ചത്. മൂത്രക്കല്ല് പൊട്ടിച്ച് മാറ്റാനുള്ള ലിതോക്ലാസ്റ്റ് പ്രോബിലാണ് സാങ്കേതിക പ്രശ്നമുണ്ടായത്. ഡോ. ഹാരീസിൻ്റെ ആരോപണങ്ങൾ അന്വേഷിക്കാം. ഇതുവരെ ഡിഎംഇ തലത്തിൽ അദ്ദേഹത്തിൻ്റെ പരാതി കിട്ടിയിട്ടില്ല. ആദ്യമായാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെടുന്നത്. ആവശ്യത്തിന് അനുസരിച്ചാണ് ഉപകരണം വാങ്ങുന്നത്. ഫെബ്രുവരിയിൽ മൂന്നെണ്ണം വാങ്ങിയിരുന്നു. ജൂണിൽ പർച്ചസ് ഓർഡർ നല്കി. വിലവ്യത്യാസം വന്നതോടെ ഓർഡർ വീണ്ടും പരിശോധിച്ചു.




