Uncategorized

LDFൽ ഹാപ്പിയാണ്; വനംവകുപ്പ് അത്രപോരാ; ഇടത് മുന്നണി വിടാനില്ലെന്ന് കേരള കോൺഗ്രസ് എം

യു ഡി എഫിലേക്ക് കേരള കോൺഗ്രസ് തിരിച്ചുവരുമോ ഇല്ലയോ എന്ന ചോദ്യവും ചർച്ചകളും കുറച്ചുദിവസങ്ങളായി സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും സജീവമായിരിക്കയാണ്. നിലമ്പൂർ വിജയത്തിന് ശേഷം യു ഡി എഫ് കൺവീനറും, പ്രതിപക്ഷനേതാവും ഒരേ സ്വരത്തിലാണ് മുന്നണി വിപുലീകരിക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയത്. ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് യു ഡി എഫിൽ ഉണ്ടാവാൻ പോവുന്നതെന്നും എൽ ഡി എഫിലെ ചില കക്ഷികൾ വരുമെന്നുമായിരുന്നു വി ഡി സതീശന്റെ പ്രഖ്യാപനം. ഇതിനു പിന്നാലെയാണ് കേരളാ കോൺഗ്രസിനെ മുന്നണിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പ്രസ്താവനയും വന്നത്. കേരളാ കോൺഗ്രസ് എം നേതാക്കളുമായി ചർച്ചകൾ നടത്തിയെന്നായിരുന്നു അടൂർ പ്രകാശിന്റെ വെളിപ്പെടുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button