Uncategorized

‘ഭാരതാംബ’ വിവാദം: പുതിയ പോർമുഖം തുറന്ന് ഗവണർ; കേരള സർവകലാശാലയിലെ സംഘർഷത്തിൽ വിസിയോട് വിശദീകരണം തേടി രാജ്ഭവൻ

തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ പുതിയ പോര്‍മുഖം തുറന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. കേരള സര്‍വകലാശാലാ സംഘര്‍ഷത്തില്‍ വൈസ് ചാന്‍സലറോട് രാജ്ഭവന്‍ വിശദീകരണം തേടി. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിച്ചുവെന്ന വിലയിരുത്തലിലാണ് രാജ്ഭവന്‍. ഈ വിഷയത്തിലാണ് ഗവര്‍ണര്‍ വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ പരിപാടി നിര്‍ത്തിവെക്കാന്‍ രജിസ്ട്രാര്‍ നിര്‍ദേശിച്ചിരുന്നു. പിന്നീട് സംഘാടകര്‍ക്ക് എതിരെ പരാതി നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രാജ്ഭവന്റെ നീക്കങ്ങള്‍.

അതേസമയം രാജ്ഭവനിലെ പരിപാടികൾക്ക് ഔദ്യോഗിക ചിഹ്നങ്ങൾ ഉപയോഗിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ കത്തിന് ജൂലൈ ഒന്നിന് ശേഷം രാജ്ഭവന്‍ മറുപടി നല്‍കും. ഇന്ന് മുതല്‍ കേരളത്തിന് പുറത്താണ് രാജേന്ദ്ര ആര്‍ലേക്കറുടെ പരിപാടി. തിരിച്ചെത്തിയാല്‍ ഉടന്‍ മറുപടി കത്ത് നല്‍കും. ഭാരതാംബ എന്നത് ഏതെങ്കിലും സംഘടനയുടെ പ്രതീകമല്ലെന്ന് മറുപടിയിലുണ്ടാകും. ഭാരതാംബയിലെ സിംഹം കരുത്തിനേയും, കാവിക്കൊടി ത്യാഗത്തേയും, കിരീടം ദേശീയ ഐക്യത്തേയും പ്രതിനിധികരിക്കുന്നതാണെന്ന വിശദീകരണം നല്‍കാനാണ് ഗവര്‍ണറുടെ നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button