Uncategorized

അതിക്രൂരം! പൂട്ടിയിട്ട മുറികൾ, മൂത്രം പുരണ്ട വസ്ത്രങ്ങൾ; വൃദ്ധസദനത്തിൽ റെയ്ഡ് നടത്തി രക്ഷിച്ചത് 38 വയോധികരെ

ലഖ്നൌ: അതിദാരുണമായ അവസ്ഥയിലായിരുന്ന 39 വയോധികരെ വൃദ്ധസദനത്തിൽ നിന്ന് രക്ഷപ്പെടുത്തി. മുറികളിൽ പൂട്ടിയിട്ട നിലയിലായിരുന്നു വയോധികർ. പരിചരിക്കാൻ ജീവനക്കാരില്ല. ചിലർ മൂത്രവും മലവും പുരണ്ട വസ്ത്രങ്ങളോടെയും മറ്റു ചിലർ വസ്ത്രമില്ലാതെയുമാണ് കാണപ്പെട്ടത്. നോയിഡയിലെ സെക്ടർ 55-ലുള്ള ആനന്ദ് നികേതൻ വൃദ്ധസദനത്തിലാണ് സംഭവം.

ഈ വൃദ്ധസദനത്തിന്‍റെ ശോചനീയാവസ്ഥ വ്യക്തമാക്കുന്ന ഒരു വീഡിയോ അടുത്തിടെ ലഖ്നൗവിലെ സാമൂഹികക്ഷേമ വകുപ്പിന് ലഭിച്ചിരുന്നു. കൈകൾ കെട്ടിയ നിലയിൽ വയോധികയെ മുറിയിൽ അടച്ചിട്ടിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. തുടർന്ന് സംസ്ഥാന വനിതാ കമ്മീഷനും നോയിഡ പൊലീസും വൃദ്ധസദനത്തിൽ റെയ്ഡ് നടത്തി. അതിദയനീയാവസ്ഥയിലായിരുന്നു വൃദ്ധരെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അംഗം മീനാക്ഷി ഭരല പറഞ്ഞു. ചിലരെ മുറികളിൽ പൂട്ടിയിട്ടിരുന്നു. മിക്കവർക്കും ധരിക്കാൻ വസ്ത്രം പോലുമുണ്ടായിരുന്നില്ല. ചിലരുടെ വസ്ത്രങ്ങൾ മൂത്രമോ മലമോ പുരണ്ട അവസ്ഥയിലായിരുന്നുവെന്നും അവർ പറഞ്ഞു.

വയോധികരെ പരിചരിക്കാൻ മതിയായ ജീവനക്കാർ ഉണ്ടായിരുന്നില്ലെന്നും റെയ്ഡിൽ കണ്ടെത്തി. നഴ്സാണെന്ന് പറഞ്ഞ വൃദ്ധസദനത്തിലെ ജീവനക്കാരിയുടെ വിദ്യാഭ്യാസം പന്ത്രണ്ടാം ക്ലാസ് പാസായി എന്നത് മാത്രമാണ്. പരിചരണത്തിന് പരിശീലനം ലഭിച്ചവരല്ല ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button