Uncategorized
ജെഎസ്കെ സിനിമ വിവാദം: നിർമാതാക്കൾ ആശങ്കയിൽ, സമ്മർദ്ദത്തിന് വഴങ്ങി പേര് മാറ്റിയാലും അത്ഭുതമില്ല ; ഫെഫ്ക

സുരേഷ് ഗോപി ചിത്രം ജെഎസ്കെയുടെ പ്രദര്‍ശനാനുമതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ഫെഫ്ക. സിനിമയുടെ പേര് മാറ്റണമെന്ന് റിവൈസിങ് കമ്മിറ്റിയും ആവശ്യപ്പെട്ടുവെന്ന് ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു. സമാനമായി രണ്ട് സിനിമകൾ ഇതിനു മുൻപ് പേര് മാറ്റിയെന്നും ജെഎസ്കെയുടെ പേരും മാറ്റണമെന്നും റിവൈസിങ് കമ്മിറ്റി പറഞ്ഞു. സിനിമയുടെ നിർമാതാക്കൾ ആശങ്കയിലാണെന്നും സമ്മർദ്ദത്തിന് വഴങ്ങി പേര് മാറ്റിയാലും അത്ഭുതമില്ലെന്നും അദ്ദേഹം പറയുന്നു.




