കാവിക്കൊടിയെ ദേശീയപതാകയാക്കണമെന്ന പരാമര്‍ശം: എന്‍ ശിവരാജനെ താക്കീത് ചെയ്ത് ബിജെപി സംസ്ഥാന നേതൃത്വം

കാവിക്കൊടിയെ ദേശീയപതാകയാക്കണമെന്ന വിവാദ പരാമര്‍ശത്തില്‍ പാലക്കാട് നഗരസഭ കൗണ്‍സിലര്‍ എന്‍ ശിവരാജനെ താക്കീത് ചെയ്ത് ബിജെപി സംസ്ഥാന നേതൃത്വം. പരസ്യ പ്രതികരണം നടത്തരുതെന്നാണ് നിര്‍ദേശം. പി കെ കൃഷ്ണദാസിന്റെയും എം ടി രമേഷിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന നേതൃത്വം പിന്മാറിയത്. എന്‍ ശിവരാജന്റെ പ്രതികരണം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.രാജ്ഭവനിലെ ഔദ്യോഗിക പരിപാടിയില്‍ ആര്‍എസ്എസ് ചിഹ്നങ്ങള്‍ പ്രദര്‍പ്പിച്ച ഗവര്‍ണറെ അനുകൂലിച്ച് പാലക്കാട് ബിജെപി നടത്തിയ പരിപാടിയിലാണ് എന്‍ ശിവരാജന് വിവാദ പരാമര്‍ശം നടത്തിയത്. ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയെ ശിവരാജന് അധിക്ഷേപിക്കുകയും ചെയ്തു.
രാജ്ഭവനിലെ ഔദ്യോഗിക പരിപാടിയില്‍ ആര്‍എസ്എസ് ചിഹ്നങ്ങള്‍ പ്രദര്‍പ്പിച്ച ഗവര്‍ണറെ അനുകൂലിച്ച് പാലക്കാട് ബിജെപി നടത്തിയ പരിപാടിയിലാണ് എന്‍ ശിവരാജന് വിവാദ പരാമര്‍ശം നടത്തിയത്. ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയെ ശിവരാജന് അധിക്ഷേപിക്കുകയും ചെയ്തു.ദേശീയ പതാകയായ ത്രിവര്‍ണ പതാകയ്ക്ക് സമാനമായ കൊടികള്‍ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഉപയോഗിക്കാന്‍ പാടില്ലെന്നും ശിവരാജന് പറഞ്ഞു. കോണ്‍ഗ്രസും എന്‍സിപിയും ഇത്തരത്തില്‍ പതാക ഉപയോഗിക്കരുത്. കോണ്‍ഗ്രസ് വേണമെങ്കില്‍ പച്ച പതാക ഉപയോഗിക്കട്ടെ. ഇന്ത്യന്‍ ചരിത്രമറിയാത്ത രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കയും വേണമെങ്കില്‍ ഇറ്റാലിയന്‍ കൊടി ഉപയോഗിക്കട്ടെയെന്നുമായിരുന്നു ശിവരാജന്റെ വിവാദ പരാമര്‍ശം.
പരാമര്‍ശത്തില്‍ ശിവരാജനെതിരെ പൊലീസ് കേസെടുത്തിരുന്നു. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസാണ് കേസെടുത്തത്. ബിഎന്‍എസ് 192 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപന പരാമര്‍ശം നടത്തിയെന്നാണ് കേസ്.




