Uncategorized

മക്കയിലെ വിശുദ്ധ കഅബയിൽ പുതിയ കിസ്‍വ അണിയിച്ചു; വെള്ളിനൂലുകളില്‍ 68 ഖുറാന്‍ വാക്യങ്ങള്‍, 1,415 കിലോ തൂക്കം

മക്കയിലെ വിശുദ്ധ കഅബയിൽ പുതിയ കിസ്‍വ അണിയിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് പുതിയ കിസ്‌വ അണിയിച്ചത്. ഏകദേശം 11 മാസം എടുത്താണ് പുതിയ കിസ്‌വ നിർമിച്ചത്. 24 കാരറ്റ് സ്വര്‍ണ്ണ പൂശിയ വെള്ളി നൂലുകളില്‍ 68 ഖുറാന്‍ വാക്യങ്ങള്‍ എംബ്രോയിഡറി ആയി കിസ്‌വയിൽ എഴുതിച്ചേർത്തിട്ടുണ്ട്.410 കിലോ പ്രകൃതിദത്തമായ പട്ടുനൂൽ, 120 കിലോ സ്വര്‍ണ നൂലുകളും 100 കിലോ വെള്ളി നൂലുകളും 60 കിലോ വെള്ളിയും ഉപയോഗിച്ചാണ് പുതിയ കിസ്‌വ നിർമിച്ചിരിക്കുന്നത്. 1,415 കിലോയോളം തൂക്കം കിസ്‌വയ്ക്ക് ഉണ്ടാകും. കിസ്‌വയ്‌ക്കായി എട്ട് പ്രത്യേക നെയ്ത്ത് യന്ത്രങ്ങൾ ഉപയോഗിച്ച് സ്വർണ്ണം പൂശിയ 54 പ്രത്യേക കഷ്ണങ്ങളും നിർമ്മിച്ചു.

മക്ക, മദീന വിശുദ്ധ പള്ളികളുടെ ജനറല്‍ പ്രസിഡന്‍സി ചടങ്ങിന് നേതൃത്വം വഹിച്ചു. ഇന്നലെ വൈകിട്ടോടെയാണ് കിങ് അബ്ദുല്‍ അസീസ് കിസ്‌വ നിര്‍മാണ കോംപ്ലക്‌സില്‍ നിന്ന് പ്രത്യേക വാഹനങ്ങളില്‍ ആണ് പുതിയ കിസ്‌വ ഹറമിലെ മതാഫിലെത്തിച്ചത്.

ഒരു കിസ്‌വ നിര്‍മിക്കാന്‍ രണ്ടര കോടിയിലേറെ റിയാല്‍ ആണ് ചെലവ്. വിശുദ്ധ കഅബയിൽ അണിയിച്ച കിസ്‌വ പതിവു പോലെ ഹജിനു മുന്നോടിയായി ഉയർത്തിക്കെട്ടിയിട്ടുണ്ട്. തറനിരപ്പില്‍ നിന്ന് മൂന്ന് മീറ്റര്‍ ഉയരത്തിലാണ് കിസ്‌വ ഉയര്‍ത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button