Uncategorized

മരിച്ചത് പ്ലസ് ടു വിദ്യാർത്ഥിയടക്കം നാല് പേർ; സംസ്ഥാനത്ത് പലയിടത്തായി അപകടം, വെള്ളച്ചാട്ടത്തിലും കുളത്തിലും പുഴയിലുമായി മുങ്ങി മരണം

തിരുവനന്തപുരം: കുളത്തിൽ കുളിക്കാൻ ഇറങ്ങി കാണാതായ പ്ലസ് ടു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കട്ടായിക്കോണം ശാസ്തവട്ടം സ്വദേശി സൂരജ് (17) ആണ് മരിച്ചത്. ചെമ്പഴന്തി ഇടത്തറ കുളത്തിലാണ് സൂരജ് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയത്. മൂന്ന് പേർ കുളിക്കാൻ ഇറങ്ങിയെങ്കിലും സൂരജ് കുളത്തിൽ മുങ്ങി പോവുകയായിരുന്നു. കഴക്കൂട്ടത്ത് നിന്നുള്ള ഫയർഫോഴ്സ് സംഘം തിരച്ചിൽ നടത്തിയിരുന്നു. തുണ്ടത്തിൽ എംവിഎച്ച്എസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് സൂരജ്.ഇടുക്കി മാങ്കുളത്ത് നിന്ന് ഒരു മൃതദേഹം കണ്ടെത്തി. വലിയപാറക്കുടിയിൽ പുഴയ്ക്ക് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. സിങ്കുകുടി സ്വദേശിയെ മുമ്പ് കാണാതായിരുന്നു. ജൂൺ 13 നാണ് സിങ്കുകുടി സ്വദേശിയെ കാണാതായത്. മൃതദേഹം തിരിച്ചറിയാൻ ഡി എൻ എ പരിശോധ നടത്തും.

മലപ്പുറം കരുവാരക്കുണ്ട് സ്വപ്നകുണ്ട് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ടയാൾ മരിച്ചു. അഞ്ചു പേർ അടങ്ങുന്ന സംഘമാണ് വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയത്. ഒപ്പം ഉണ്ടായിരുന്ന ഒരാൾക്ക് ഗുരുതര പരിക്ക് പറ്റി. കരുവാരക്കുണ്ട് തരിശ് സ്വദേശി റംഷാദ് ആണ് മരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button