Uncategorized

ആശീര്‍ നന്ദയുടെ ആത്മഹത്യ: സെന്റ് ഡൊമിനിക് സ്‌കൂളിന്റെ വാദം പൊളിയുന്നു; മാര്‍ക്ക് കുറഞ്ഞാല്‍ ക്ലാസ് മാറാമെന്ന് കുട്ടികളില്‍ നിന്ന് എഴുതി വാങ്ങിയിരുന്നതിന് തെളിവ്

പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ വിദ്യാര്‍ഥിനി ആശീര്‍ നന്ദയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിദ്യാര്‍ഥികളെ കൊണ്ട് മാര്‍ക്ക് കുറഞ്ഞാല്‍ താഴെയുള്ള ക്ലാസ്സില്‍ പോയിരിക്കാം എന്ന് എഴുതി വാങ്ങാറില്ല എന്ന മാനേജ്‌മെന്റ് വാദം പൊളിഞ്ഞു. ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥിനിയെ കൊണ്ട് സ്‌കൂള്‍ മാനേജ്‌മെന്റ് സ്വന്തം കൈപ്പടയില്‍ എഴുതി വാങ്ങിച്ച കുറിപ്പ് ലഭിച്ചു.പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ ഒമ്പതാം ക്ലാസില്‍ നിന്ന് എട്ടാം സ്റ്റാന്‍ഡേര്‍ഡില്‍ പോയി പഠിക്കാം എന്ന് ആശീര്‍ നന്ദയുടെ ക്ലാസിലെ മറ്റൊരു കുട്ടി എഴുതി നല്‍കിയ കുറിപ്പാണ് പുറത്തുവന്നത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇങ്ങനെ ഒരു കുറിപ്പ് എഴുതി വാങ്ങിയിട്ടില്ല എന്നായിരുന്നു ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്‌കൂളിലെ മാനേജ്‌മെന്റ് വാദം. ആശിര്‍ നന്ദയെ മാനസികമായി പീഡിപ്പിച്ചുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്ന മൂന്ന് അധ്യാപകരെ പുറത്താക്കുമെന്ന് മാനേജ്‌മെന്റ് ഇന്നലെ അറിയിച്ചിരുന്നു.
എന്നാല്‍ ഇവരെ പുറത്താക്കിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആശീര്‍ നന്ദയുടെ പിതാവ് പ്രശാന്ത് പറഞ്ഞു. വിഷയം ചര്‍ച്ചചെയ്യാന്‍ ഇന്ന് രക്ഷകര്‍ത്താക്കളുടെയും യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെയും സാന്നിധ്യത്തില്‍ യോഗം ചേരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button