Uncategorized

കൊട്ടിയൂരെത്തുന്ന വാഹനങ്ങളിൽനിന്ന് മാലിന്യം തള്ളിയാൽ പിഴ ചുമത്തും

കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ ഉത്സവ
ത്തിന് എത്തുന്ന വാഹനങ്ങളിൽനിന്ന് മാലിന്യം തള്ളിയാൽ പിഴ ചുമത്തുമെന്ന് ജില്ലാ എൻഫോഴ്സസ്മെന്റ് സ്ക്വാഡ് അറിയിച്ചു. അന്യസംസ്‌ഥാനങ്ങളിൽ നിന്ന് എത്തുന്നവർ വാഹനങ്ങളിൽ നിന്ന് നിരോധിത ഡിസ്പോസിബിൾ പാത്രങ്ങളിൽ ഭക്ഷണം കഴിച്ച ശേഷം വഴിയരികിൽ ഉപേക്ഷിക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. കൊട്ടിയൂരിൽ സന്ദർശനത്തിന് എത്തുന്ന വാഹനങ്ങളിൽ നിന്നു പ്ലാസ്റ്റിക് ബോട്ടിലുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നതായി കണ്ടെത്തിയാൽ പിഴ ചുമത്തി നടപടിയെടുക്കും. ഇങ്ങനെ മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽ പെട്ടാൽ വണ്ടി നമ്പർ സഹിതം ഉള്ള തെളിവുകൾ 9446700800 എന്ന വാട്‌സാപ് നമ്പറിലേക്ക് അയയ്ക്കണം. പൊതുജനങ്ങൾക്കും അയയ്ക്കാവുന്നതാണ്. ഈടാക്കുന്ന പിഴയുടെ 25 ശതമാനം പരാതി അയയ്ക്കുന്നവർക്ക് പാരിതോഷികമായി ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button