Uncategorized
ഞാന്‍ ചുരുളി സിനിമയ്ക്ക് എതിരല്ല; ഈ തുണ്ട് കടലാസല്ല, എഗ്രിമെന്‍റ് പുറത്തുവിടണം; ജോജു ജോർജ്

കൊച്ചി: ചുരുളി സിനിമാ വിവാദത്തിൽ പ്രതികരണവുമായി നടൻ ജോജു ജോർജ്. സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ല താനെന്നും ഫെസ്റ്റിവലിന് വേണ്ടി നിർമിച്ച സിനിമയാണിതെന്നാണ് പറഞ്ഞതെന്നും തെറിയല്ലാത്ത ഭാഗം ഡബ്ബ് ചെയ്തുവെന്നും ജോജു പറഞ്ഞു. ജോസഫ്, പൊരിഞ്ചു കഴിഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ കൂടെ അഭിനയിക്കണം എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും ജോജു പറഞ്ഞു. ലിജോ ജോസ് പുറത്തുവിട്ട തുണ്ട് കടലാസല്ല എഗ്രിമെന്റ് പുറത്തുവിടണമെന്നും ജോജു ആവശ്യപ്പെട്ടു.




