Uncategorized

കുഞ്ഞുങ്ങള്‍ ഹൃദയത്തില്‍ നിന്നും വേര്‍പ്പെട്ടുപോകുന്നതിന്റെ വേദന ചെറുതല്ല; നെഞ്ചുലഞ്ഞ് ആശിര്‍നന്ദയുടെ പിതാവ്

പാലക്കാട്: നാട്ടുകല്ലില്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച സംഭവത്തില്‍ ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക് സ്‌കൂളിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിതാവ്. ഒന്‍പതാംക്ലാസുകാരി ആശിര്‍നന്ദയെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ക്ക് കുറഞ്ഞതിൻ്റെ പേരില്‍ ആശിര്‍നന്ദയെ ക്ലാസ് മാറ്റി ഇരുത്തുകയായിരുന്നു. ഇതിൻ്റെ മനോവിഷമത്തിലാണ് മകള്‍ ജീവനൊടുക്കിയതെന്ന് പിതാവ് പ്രശാന്ത് പറഞ്ഞു.

‘ഡിവിഷന്‍ മാറ്റിയ ദിവസം സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങിയപ്പോള്‍ ‘എന്നെ ഡിവിഷന്‍ മാറ്റി, കുറേ കരഞ്ഞു’ എന്ന് മകള്‍ പറഞ്ഞിരുന്നു. ഇളയമകളും കൂടെയുണ്ടായിരുന്നു. ചേച്ചി ബസില്‍ നിന്നും ഒരുപാട് കരഞ്ഞുവെന്ന് ഇളയമകളും പറഞ്ഞു. തുടര്‍ന്നുള്ള മണിക്കൂറില്‍ ചോദിക്കുന്നതിന് മാത്രമായിരുന്നു മകള്‍ ഉത്തരം നല്‍കിയിരുന്നത്. ഹോം ട്യൂഷനില്‍ പങ്കെടുക്കുന്നതിനായി വീടിന്റെ മുകളിലത്തെ മുറിയില്‍ പോയി. കുറച്ചുകഴിഞ്ഞുനോക്കിയപ്പോഴാണ് മകളെ ഈ നിലയില്‍ കണ്ടത്,’ പിതാവ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button