Uncategorized

വീഴ്ചയിൽ വിശ്രമിച്ച് സ്വർണവില, ആശ്വാസത്തിൽ ഉപഭോക്തക്കൾ

തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടർന്നു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് പവന് കുറഞ്ഞത് 1,320 രൂപയാണ്. ഇതോടെ സ്വർണവില 73,000 ത്തിന് താഴേക്ക് എത്തിയിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 72,560 രൂപയാണ്. അന്താരാഷ്ട്ര സംഭവ വികാസങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ഇറാൻ ഇസ്രയേൽ സംഘർഷത്തിൽ സ്വർണവില കുതിച്ചിരുന്നു. വില റെക്കോർഡിലെത്തിയതോടെ നിക്ഷേപകർ ലാഭമെടുക്കാൻ തുടങ്ങിയത് വില കുറയാൻ കാരണമാക്കിയിട്ടുണ്ട്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 25 രൂപ കുറഞ്ഞു. ഇന്നത്തെ വില 9070 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 20 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 7440 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 116 രൂപയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button