Uncategorized

കോളജ് പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നിർബന്ധം

ലഹരിവസ്തുക്കൾ ഉപയോഗിക്കില്ലെന്നും ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്നും കോളജ് പ്രവേശന സമയത്ത് വിദ്യാർഥികളിൽനിന്ന് സത്യവാങ്മൂലം എഴുതി വാങ്ങാൻ തീരുമാനം. വിദ്യാർഥിയുടെയും രക്ഷിതാവിന്റേയും ഒപ്പ് രേഖപ്പെടുത്തിയ സത്യവാങ്മൂലം കോളജിൽ സൂക്ഷിക്കുമെന്നും മന്ത്രി ഡോ. ആർ. ബിന്ദു വാർത്തസമ്മേളനത്തിൽ അറിയിച്ചു. സീനിയർ വിദ്യാർഥികളിൽനിന്ന് സത്യവാങ്മൂലം വാങ്ങി രക്ഷിതാക്കളുടെയും ഒപ്പ് രേഖപ്പെടുത്തും. എക്സൈസ് വകുപ്പ് സഹായത്തോടെ എല്ലാ കാമ്പസിലും വിമുക്തി ക്ലബ് സ്ഥാപിക്കും. ശ്രദ്ധ, നേർക്കൂട്ടം എന്നീ പരിപാടികൾ സർവകലാശാലകൾ, പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും കോളജുകളിലും ആരംഭിക്കും. ഹോസ്റ്റലുകളിൽ വാർഡൻ ചെയർപേഴ്‌നായി ലഹരിവിരുദ്ധ ക്ലബുകൾ രൂപവത്കരിക്കും.ഹോസ്റ്റലുകളിൽ വാർഡൻ ചെയർപേഴ്‌നായി ലഹരിവിരുദ്ധ ക്ലബുകൾ രൂപവത്കരിക്കും. ബോധപൂർണിമ സംസ്ഥാനതല കർമ പദ്ധതിക്ക് കീഴിൽ നാളെ ലഹരിവിരുദ്ധ ദിനത്തിന്റെ ആചരണവും കലാലയങ്ങളിൽ വിവിധ കർമപരിപാടികളും ഒരുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button