Uncategorized
സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്; നെടുങ്കണ്ടം സ്വദേശി മനു അറസ്റ്റിൽ

കോട്ടയം: ചങ്ങനാശേരിയിൽ സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ. നെടുങ്കണ്ടം സ്വദേശി മനുവാണ് അറസ്റ്റിലായത്. മുളന്തുരുത്തിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ചങ്ങനാശ്ശേരിയിലെ പലചരക്ക് കടയിൽ നിന്നും സപ്ലൈകോ ഉദ്യോഗസ്ഥൻ ചമഞ്ഞ് രണ്ടരലക്ഷം രൂപയുടെ സാധനങ്ങൾ തട്ടിയ കേസിലാണ് അറസ്റ്റ്. തട്ടിപ്പിന്റെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. സർക്കാർ ജോലിയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഔദ്യോഗിക വാഹനത്തിന്റെ സ്റ്റിക്കർ പതിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്താൻ വിവിധ സ്ഥാപനങ്ങളിലായി എത്തുന്നത്.




