Uncategorized

ഫാല്‍ക്കണ്‍ 9 റോക്കറ്റ് പൂര്‍ണസജ്ജം, കാലാവസ്ഥയും അനുകൂലം; ആക്സിയം 4 വിക്ഷേപണത്തിന് ശുഭവാര്‍ത്തകള്‍

ഫ്ലോറിഡ: ഏഴ് തവണ മാറ്റിവച്ച ആക്‌സിയം 4 ദൗത്യ വിക്ഷേപണം ഇന്ന് നടക്കുമെന്ന് ഉറപ്പായി. ആക്സിയം 4 വിക്ഷേപണത്തിനായി ഫാല്‍ക്കണ്‍ 9 റോക്കറ്റും ഡ്രാഗണ്‍ മൊഡ്യൂളും പൂര്‍ണസജ്ജമാണെന്ന് സ്പേസ് എക്സ് അറിയിച്ചു. ഫ്ലോറിഡയിലെ കാലാവസ്ഥയും വിക്ഷേപണത്തിന് അനുകൂലമാണ്. മിഷന്‍ ലോഞ്ചിന് 90 ശതമാനം അനുയോജ്യമാണ് ഫ്ലോറിഡയിലെ ഇപ്പോഴത്തെ കാലാവസ്ഥയെന്നും സ്പേസ് എക്‌സ് അറിയിച്ചു. കാലാവസ്ഥാ പ്രശ്‌നങ്ങളും സാങ്കേതിക കാരണങ്ങളും കൊണ്ട് പലകുറി മാറ്റിവെക്കേണ്ടിവന്ന ആക്‌സിയം 4 വിക്ഷേപണത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിത് എന്ന് ഉറപ്പിക്കുന്നതാണ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button