Uncategorized
വമ്പൻ ഇടിവിൽ സ്വർണവില, പവൻ്റെ ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിലെ ഇടിവ് തുടരുന്നു. ഇന്ന് പവന് 400 രൂപ കുറഞ്ഞു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 72560 രൂപയാണ്.
അന്താരാഷ്ട്ര സംഭവ വികാസങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. സ്വർണവില റെക്കോർഡിലെത്തിയതോടെ നിക്ഷേപകർ ലാഭമെടുക്കാൻ തുടങ്ങിയത് വില കുറയാൻ കാരണമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് കുറഞ്ഞത് 1,320 രൂപയാണ്. ഇതോടെ 73000 ത്തിന് താഴേക്ക് സ്വർണവിലയെത്തി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 25 രൂപ കുറഞ്ഞു. ഇന്നത്തെ വില 9070 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 20 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 7440 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 116 രൂപയാണ്.




