Uncategorized

ഗ്രാമോദ്യോഗ് വികാസ് യോജന പദ്ധതിക്ക് കീഴിൽ പരിശീലനം; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേന്ദ്ര സൂക്ഷ്മ, ഇടത്തരം, ചെറുകിട മന്ത്രാലയത്തിന് കീഴിലുള്ള ഖാദി ഗ്രാമവ്യവസായ കമ്മീഷൻ ഗ്രാമോദ്യോഗ് വികാസ് യോജന പദ്ധതിയിലൂടെ പരിശീലനം നൽകുന്നതിനായി ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഗ്രാമീണ മേഖലയിലെ തൊഴിൽരഹിതരായ യുവജനങ്ങൾക്ക് അവരുടെ വൈദഗ്ദ്ധ്യവും പരമ്പരാഗത സംരംഭകത്വവും മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും വേണ്ടിയുള്ള പദ്ധതിയാണ് ഗ്രാമോദ്യോഗ് വികാസ് യോജന. പ്രസ്‌തുത പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് തൊഴിൽ ചെയ്യാൻ ആവശ്യമായ ഉപകരണങ്ങൾ/ കിറ്റുകൾ/ മെഷിനറികൾ സേവനങ്ങൾ, പരിശീലനം എന്നിവ ഖാദി ഗ്രാമവ്യവസായ കമ്മീഷൻ നൽകും. 18 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ള വ്യക്തികൾക്കാണ് പരിശീലനത്തിന് അവസരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button