Uncategorized

ജില്ലാതല മാധ്യമ ശിൽപശാല 27ന്

കണ്ണൂർ: കുടുംബശ്രീ പദ്ധതികളെക്കുറിച്ച് അവബോധവും പ്രചാരവും നൽകുന്നതിനായുള്ള ജില്ലാതല ഏകദിന മാധ്യമ ശിൽപശാല ജൂൺ 27 ന് രാവിലെ 10 ന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കണ്ണൂർ റോയൽ ഒമാർസിൽ നടക്കുന്ന പരിപാടിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി അധ്യക്ഷയാകും. കുടുംബശ്രീ മിഷൻ ഈ വർഷം ജില്ലയിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ, തദ്ദേശീയ മേഖലയിൽ നടത്തുന്ന ഇടപെടലുകൾ,
സി ഡി എസുകളിലെ സംരംഭകരുടെ അനുഭവങ്ങൾ പങ്കുവെക്കൽ, മാധ്യമ പ്രവർത്തരുടെ സംശയ നിവാരണം എന്നിങ്ങനെ നാല് സെഷനുകളിലായാണ് ശിൽപശാല നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button