Uncategorized
നിയമനം

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി വിഭാഗത്തിൽ ജൂനിയർ കൺസൾട്ടന്റ്/അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് എം.സി.എച്ച് കാർഡിയോ തൊറാസിക് സർജറി / തത്തുല്യ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഡോക്ടർമാർ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 30 ന് രാവിലെ 10 മണിക്ക് കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ എത്തണം.




