Uncategorized

എറണാകുളം ഇടക്കൊച്ചിയിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു; പെണ്‍സുഹൃത്തിന്റെ ഭർത്താവ് കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം ഇടക്കൊച്ചിയിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി പൊലീസ്. പെണ്‍സുഹൃത്തിന്റെ ഭർത്താവാണ് കൊലപാതകം നടത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് പെരുമ്പടപ്പ് സ്വദേശി ആഷികിനെ വാഹനത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

എറണാകുളം ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡിലാണ് സംഭവം. പെരുമ്പടപ്പ് സ്വദേശി ആഷികിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വാഹനത്തിൽ ഒരു യുവതിയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞിരുന്നു. സംഭവത്തിൽ പള്ളുരുത്തി പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button