Uncategorized

മുസ്ലീം ലീഗിന്റെ ശക്തി ക്ഷയിപ്പിക്കാൻ ആർക്കും കഴിയില്ല; പി കെ കുഞ്ഞാലിക്കുട്ടി

യുഡിഎഫിന്റെ തകർപ്പൻ ജയമാണ് നിലമ്പൂരിൽ ഉണ്ടായതെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിന്റെ ഐക്യമാണ് നിലമ്പൂരിൽ കാണാൻ കഴിഞ്ഞത്. അതിനാണ് മുസ്ലീം ലീഗ് പ്രാധാന്യം കൊടുക്കുന്നത്. ലീഗും യുഡിഎഫിനൊപ്പം നിലമ്പൂരിൽ വളരെ ഭംഗിയായി പ്രവർത്തിച്ചിരുന്നു. ലീഗിന് അങ്ങിനെ പ്രവർത്തിക്കാൻ സാധിക്കൂ. ലീഗിന്റെ സംഘടനാശക്തി അങ്ങിനെയാണ്. ലീഗിന്റെ ശക്തി ക്ഷയിപ്പിക്കാൻ ആർക്കും കഴിയില്ല. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം കൊടുക്കുന്ന പാർട്ടി വളരെ ശക്തമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button