Uncategorized

തൃശൂർ പൂരം കലക്കൽ: എം ആര്‍ അജിത് കുമാറിന്റേത് ഗുരുതര വീഴ്ച; അന്വേഷണ റിപ്പോർട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ എഡിജിപി അജിത് കുമാറിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഡിജിപിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അന്വേഷണ റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി സര്‍ക്കാരിന് കൈമാറി. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനായി എത്തിയ എഡിജിപി പൂരം അലങ്കോലപ്പെട്ടിട്ടും ഇടപെട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പൂരം അലങ്കോലപ്പെട്ട സംഭവം അജിത് കുമാറിനെ വിളിച്ചറിയിക്കാന്‍ മന്ത്രി കെ രാജനും മറ്റുള്ളവരും ശ്രമിച്ചിരുന്നു. എന്നാല്‍ അജിത് കുമാര്‍ ഫോണ്‍ എടുത്തില്ല. പ്രശ്‌നങ്ങള്‍ക്ക് ശേഷം സ്ഥലത്തുണ്ടായിട്ടും അജിത് കുമാര്‍ ഒന്നും ചെയ്തില്ല. എഡിജിപിയുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച സംഭവിച്ചതായും ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എം ആര്‍ അജിത് കുമാറിന്റെ ഡിജിപി സ്ഥാനക്കയറ്റത്തിന് ഏഴ് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് എത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button