Uncategorized

പലചരക്ക് സാധനങ്ങള്‍ കടം വാങ്ങേണ്ടി വരുന്നത് സാധാരണമാണ്’; സ്കൂളുകളില്‍ ഫ്രൈഡ് റൈസ് കൊടുത്തേ മതിയാവൂ, മന്ത്രി ശിവൻകുട്ടി

കോഴിക്കോട്: സ്കൂളുകളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ഫ്രൈഡ് റൈസ് കൊടുത്തേ മതിയാവൂ എന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. അതിന്റെ പേരില്‍ പ്രധാനാധ്യാപകർ കടക്കാരാകില്ല. പലചരക്ക് കടകളില്‍ നിന്ന് ചിലപ്പോള്‍ സാധനങ്ങള്‍ കടം വാങ്ങേണ്ടി വരും. അതൊക്കെ സാധാരണമാണെന്നും മന്ത്രി പറഞ്ഞു.

പ്രാദേശിക തലത്തില്‍ ഇതിന് പരിഹാരം കാണണം. ഇതൊക്കെ പ്രധാനാധ്യാപകരുടെ ജോലിയാണ്. അതിനൊക്കെയാണ് അവർക്ക് ശമ്ബളം നല്‍കുന്നത്. ഈ വർഷം തന്നെ സ്കൂളുകളില്‍ ഉച്ചഭക്ഷണമായി കുട്ടികള്‍ക്ക് ഫ്രൈഡ് റൈസ് നല്‍കുന്ന പദ്ധതി നടപ്പാക്കും. പ്രധാനാധ്യാപകർക്ക് ഇതിന് പണം കൈയില്‍ നിന്നെടുക്കേണ്ടി വരില്ല.

കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുത്തതിന്റെ പേരില്‍ ഒരധ്യാപകനും ദരിദ്രരായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്‌ഥാനത്ത്‌ സ്‌കൂളുകളിലെ ഉച്ചഭക്ഷണം ഏകീകരിച്ച്‌ കേരള സർക്കാർ കഴിഞ്ഞ ദിവസമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇലക്കറിയില്‍ പയർ, പരിപ്പ്‌ വർഗങ്ങള്‍ ചേർത്ത്‌ പാകം ചെയ്യണം. ആഴ്‌ചയില്‍ ഒരു ദിവസം ഫോർട്ടിഫൈഡ്‌ അരി കൊണ്ട്‌ വെജിറ്റബിള്‍ ഫ്രൈഡ്‌ റൈസ്‌, വെജിറ്റബിള്‍ ബിരിയാണി എന്നിവ ഒരുക്കണം.

ഇതിനൊപ്പം കൂട്ടുകറി, കുറുമ പോലുള്ള വെജിറ്റബിള്‍ കറികള്‍ നല്‍കണം. പച്ചക്കറിക്ക് ബദലായി മാസത്തില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ മൈക്രോഗ്രീൻസ് ഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തണം. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയാറാക്കുന്ന ചമ്മന്തി കൊടുക്കുന്ന കാര്യവും പരിഗണിച്ചിട്ടുണ്ട്. ഇവ വെജ് റൈസ്, ബിരിയാണി, ലെമണ്‍ റൈസ് എന്നിവയുടെ കൂടെ തൊടുകറിയായി വിളമ്ബാം.

ചെറുധാന്യങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത്‌ കുട്ടികള്‍ക്ക് റാഗി ഉപയോഗിച്ച്‌ റാഗി ബാള്‍സ്, ശർക്കരയും തേങ്ങയും ചേർത്ത റാഗി കൊഴുക്കട്ട, ഇലയട, അവില്‍ വിളയിച്ചത്, പാല്‍ ഉപയോഗിച്ച്‌ കാരറ്റ് പായസം, റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നിങ്ങനെ വ്യത്യസ്ത വിഭവങ്ങളും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയാറാക്കിയ റിപ്പോർട്ട് പ്രകാരാണ്‌ മെനു പരിഷ്‌കരണം. തിരുവനന്തപുരം മുതല്‍ കാസർകോട് വരെയുള്ള സ്‌കൂളുകളില്‍ കുട്ടികള്‍ ഇനി ഒരു പോലത്തെ ഭക്ഷണം കഴിക്കുമെന്നും മന്ത്രി ശിവൻകുട്ടി വ്യക്‌തമാക്കിയിരുന്നു.
_*BREAKING🅽🅴🆆🆂KERALA*_
Whatsapp group join now👇https://chat.whatsapp.com/CWUEsksG8tI2fLZhQ6w2hf

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button