Uncategorized

സ്വർണവില കുറഞ്ഞു, ആശ്വാസത്തിൽ സ്വർണാഭരണ പ്രേമികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ​ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 40 രൂപ മാത്രമാണ് ഇന്ന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 73840 രൂപയാണ്.

ശനിയാഴ്ച വിപണിയിൽ സ്വർണവില ഉയർന്നിരുന്നു. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞത്. നേരിയതോതിലാണെങ്കിലും സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. അന്താരാഷ്ട്ര സംഭവ വികാസങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ഇറാൻ ഇസ്രയേൽ യുദ്ധം സ്വര്ണവിലയെ കുത്തനെ ഉയർത്താനുള്ള സാധ്യതയുണ്ട്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 5 രൂപ കുറഞ്ഞു. ഇന്നത്തെ വില 9230 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 7570 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 118 രൂപയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button