Uncategorized

അടച്ചാൽ’ അപകടം; ഇന്ധനവില കുതിക്കും, ഇന്ത്യയ്ക്കും ചൈനയ്ക്കും വരെ ഇരുട്ടടി; ഹോർമുസിൽ ‘തീ പടർത്തുമോ’ ഇറാൻ?

ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇറാനോട് ചൈന സംസാരിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടിരിക്കുന്നു. ഹോർമുസ് പ്രതിസന്ധിയിലേക്കു പോകുകയാണെന്ന വാർത്ത ഇന്ത്യയ്ക്കൊപ്പം ഗൾഒരു കടലിടുക്കു മാത്രമല്ല ഹോർമുസ്, ലോകത്തെത്തന്നെ ചലിപ്പിക്കുന്ന ഇന്ധനമൊഴുക്കിന്റെ പ്രധാന നാഡികളിലൊന്നു കൂടിയാണ്. അതുകൊണ്ടുതന്നെ ഈ കപ്പൽപാതയിലുണ്ടാകാവുന്ന ഏതു പ്രതിസന്ധിയും ലോകത്തെയാകെ ബാധിക്കും. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കു നേരേ യുഎസ് ആക്രമണമുണ്ടായതിനു തൊട്ടുപിന്നാലെ ഹോർമുസ് കടലിടുക്കിലൂടെ (Strait of Hormuz) യൂറോപ്യൻ എണ്ണക്കപ്പലുകളെ കടത്തിവിടില്ലെന്ന് ഇറാന്റെ ഇസ്‌ലാമിക് റവ്യൂഷനറി ഗാര്‍ഡ് കോർ (ഐആർജിസി) തീരുമാനിച്ചെന്ന സൂചന ലോകത്തെ ആശങ്കപ്പെടുത്തുന്നത് അതുകൊണ്ടാണ്. ഹോർമുസ് അടയ്ക്കാനുള്ള തീരുമാനം ഇറാനിയൻ പാർലമെന്റും പാസാക്കിയിരിക്കുന്നു. ഇറാന്റെ ദേശീയ പരമോന്നത രക്ഷാ കൗൺസിൽ കൂടി ഇതിന് അംഗീകാരം നൽകിയാൽ ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം നിലയ്ക്കും. ലോകത്തു മൊത്തം ഉൽപാദിപ്പിക്കപ്പെടുന്ന എണ്ണയുടെ ഏകദേശം 20% മുതൽ 30% വരെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (എൽഎൻജി) വലിയൊരു ഭാഗവും ഈ കടലിടുക്കിലൂടെയാണു കടന്നുപോകുന്നത്. സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, ഖത്തർ, യുഎഇ, ഇറാൻ തുടങ്ങിയ പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങൾക്കു ലോക വിപണിയിലേക്ക് എണ്ണയെത്തിക്കാനുള്ള പ്രധാന കപ്പൽപാത കൂടിയാണിത്ഫ് മേഖലയേയും ഞെട്ടിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button