Uncategorized
പെണ്‍സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ചതിന് യുവാവിനെ തല്ലി ചതച്ചു; പാലക്കാട് സദാചാര ആക്രമണം, 2 പേർ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് ചാലിശേരിയിൽ യുവാവിനുനേരെ സദാചാര ആക്രമണം. ചാലിശേരി കപ്പൂര്‍ വട്ടക്കുന്നിൽ പെണ്‍സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ചതിന് യുവാവിനെ ക്രൂരമായി മര്‍ദിച്ചതായാണ് പരാതി. സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റിലായി. ചാലിശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




