Uncategorized

ഡമാസ്‌കസിലെ ക്രിസ്ത്യൻ പള്ളിയിലെ ചാവേർ ആക്രമണം; മരണം 22 ആയി; 63 പേർക്ക് പരുക്ക്

സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിലെ ക്രിസ്ത്യൻ പള്ളിയിൽ ചാവേർ ആക്രമണത്തിൽ 22 മരണം. 63 പേർക്ക് പരുക്കേറ്റുഡമാസ്‌കസിലെ സെന്റ് ഏലിയാസ് ചർച്ചിലാണ് ചാവേർ ആക്രമണമുണ്ടായത്. ആരാധനയ്ക്കിടെ ഒരാൾ തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയും തുടർന്ന് പൊട്ടിത്തെറിക്കുകയും ചെയ്തതായി സിറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആക്രമണത്തിന് പിന്നിൽ ഐഎസ് ആണെന്ന് സിറിയ ആരോപിച്ചു. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടില്ല. പതിമൂന്ന് വർഷത്തെ ആഭ്യന്തരയുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് ഡിസംബറിൽ വിമത സേന ബഷാർ അൽ-അസദിനെ അട്ടിമറിച്ചതിനുശേഷം ഡമാസ്കസിൽ നടക്കുന്ന ആദ്യത്തെ ആക്രമണമാണിത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button