Uncategorized

ബെന്നി ഫെർണാണ്ടസ് പുരസ്കാരം കൈമാറി

കണ്ണൂർ: വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല ജനറൽ സെക്രട്ടറിയായിരുന്ന ബെന്നി ഫെർണ്ണാണ്ടസിന്റെ പേരിൽ ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ മൂന്നാമത് ബെന്നി ഫെർണാണ്ടസ് പുരസ്കാരം പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ കെ സുനിൽ കുമാറിന് വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ് കൈമാറി. ജില്ല പ്രസിഡണ്ട് സാദിഖ് ഉളിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല ട്രഷറർ ഷറോസ് സജ്ജാദ് സ്വാഗതം പറയുകയും മനുഷ്യാവകാശ പ്രവർത്തകരായ കെ സുനിൽ കുമാർ , ഡോ: സുരേന്ദ്രനാഥ് . ദേവദാസ് തളാപ്പ്, അഡ്വ: കസ്തൂരി ദേവൻ, പത്മനാഭൻ മൊറാഴ, ദാമോദരൻ മാസ്റ്റർ,
വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി സി കെ മുനവ്വിർ , വൈസ് പ്രസിഡണ്ടുമാരായ പള്ളിപ്രം പ്രസന്നൻ , വിവി ചന്ദ്രൻ മാസ്റ്റർ, ടി പി ജാബിദ
ജില്ല സെക്രട്ടറിമാരായ
സി മുഹമ്മദ് ഇംതിയാസ്, യു വി സുബൈദ
കെ എസ് ടി എം, സംസ്ഥാനപ്രസിഡണ്ട് സി പി രഹ്ന ടീച്ചർ, വിമൻ ജസ്റ്റിസ് ജില്ല പ്രസിഡണ്ട്
സാജിദ ബഷീർ എന്നിവർ സംസാരിക്കുകയും ചെയ്തു. ജില്ലാ വൈസ്പ്രസിഡണ്ട്
ടി പി ജാബിദ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button