Uncategorized

ചെട്ടിയാംപറമ്പ് പള്ളിയുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ ഒപ്പുശേഖരണം നടത്തി

ചെട്ടിയാംപറമ്പ് : ചെട്ടിയാംപറമ്പ് പൂക്കുണ്ടിൽ ആനപ്രതിരോധ മതിൽ കാട്ടാന ഭേദിച്ച് ജനവാസ മേഖലയിൽ നാശം വിതച്ചതിനെ തുടർന്ന് ചെട്ടിയാംപറമ്പ് പള്ളിയുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ ഒപ്പുശേഖരണം നടത്തി.ആന ഭേദിച്ച പ്രതിരോധമതിലിന്റെ വളയൻചാൽ മുതൽ അടയ്ക്കാത്തോട് കരിയംകാപ്പു വരെയുള്ള പ്രദേശത്ത് ഉയരം കൂട്ടുക, കൊലയാളി മോഴയാനയെ ആറളം വന്യജീവി സങ്കേതത്തിൽ നിന്ന് തുരത്തുക എന്നതാണ് പ്രധാന ആവശ്യങ്ങൾ. ഒപ്പ് ശേഖരണം നടത്തി നിവേദനം മുഖ്യമന്ത്രിക്ക് കൈമാറാനാണ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button