Uncategorized

കുളത്തുപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയ പ്രതി മരിച്ച നിലയിൽ

കൊല്ലം: കൊല്ലം കുളത്തുപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര സ്വദേശി സാനുക്കുട്ടനാണ് ( 45 ) മരിച്ചത്. വീടിന് സമീപത്തെ വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ് തിരച്ചിൽ തുടരുകയായിരുന്നു. വനം വകുപ്പിന്‍റെ ഡോഗ് സ്ക്വാഡിന്‍റെ സഹായത്തോടെ പ്രതി സാനുക്കുട്ടനുവേണ്ടി വനമേഖലയിൽ ഇന്ന് വ്യാപകമായി തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭാര്യ രേണുകയെ സാനുക്കുട്ടൻ കൊലപ്പെടുത്തിയത്. കത്രിക ഉപയോഗിച്ചാണ് രേണുകയെ സാനുകുട്ടൻ കുത്തിക്കൊലപ്പെടുത്തിയത് കുളത്തുപ്പുഴയിലെ വീട്ടിൽ രേണുകയും ഭർത്താവ് സാനുക്കുട്ടനും രേണുകയുടെ അമ്മയും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button